പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി ഒന്നര ദിവസത്തോളം കുന്നിനു മുകളില്‍ താമസിപ്പിച്ചു
November 18, 2019 8:00 pm
0
പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി ഒന്നര ദിവസത്തോളം കുന്നിനു മുകളില്‍ ഒപ്പം താമസിപ്പിച്ച യുവാവ് അറസ്റ്റിലായി. നിര്‍മല സിറ്റി വിളയാനിക്കല്‍ വിഷ്ണു(25) ആണ് പിടിയിലായത്. പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
15നു രാവിലെ കോളജിലേക്കു പോയ പെണ്‍കുട്ടിയെ ഇയാള്‍ കല്യാണത്തണ്ടിനു സമീപത്തെ കുന്നിന്‍ മുകളിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്നു നടത്തിയ തിരച്ചിലിലാണു ഇവരെ കണ്ടെത്തിയത്.