
അംഗത്വഫീസായ ഒരു ലക്ഷം രൂപ തിരിച്ച് തരേണ്ട, ഒന്ന് ഒഴിവാക്കി തരണം; അമ്മയുടെ അംഗത്വമൊഴിയാന്‍ ഹരീഷ് പേരടിയും
May 4, 2022 12:01 pm
0
താരസംഘടന ‘അമ്മ‘(അസോസിയേഷന്‍ ഒഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്)യിലെ പ്രാഥമിക അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഹരീഷ് പേരടി.ക്രിമിനലുകളെ സംരക്ഷിക്കുന്ന, ഇത്രയും സ്ത്രീവിരുദ്ധമായ നിലപാടുകള്‍ തുടരുന്ന സംഘടനയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനും സംഘടനയിലെ മറ്റ് അംഗങ്ങള്‍ക്കുമാണ് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ തുറന്ന കത്ത് എഴുതിയിരിക്കുന്നത്. പ്രാഥമിക അംഗത്വത്തിനായി താന്‍ അടച്ച ഒരു ലക്ഷം രൂപ തിരിച്ചുതരേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അമ്മയുടെ പ്രിയപ്പെട്ട പ്രസിഡഡന്റ്,സെക്രട്ടറി, മറ്റ് അംഗങ്ങളെ…പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു…എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട..ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു…സ്നേഹപൂര്‍വ്വം–ഹരീഷ്പേരടി…