Monday, 21st April 2025
April 21, 2025

ഷവോമി ഇന്ത്യയുടെ 5551.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടു കെട്ടി

  • April 30, 2022 4:46 pm

  • 0

ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടു കെട്ടി. ചൈനീസ് മൊബൈല്‍ നിര്‍മാണ കമ്ബനിയായ ഷവോമിയുടെ ഉപവിഭാഗമാണിത് .

1999ലെ ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട്) നിയമ പ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചിരിക്കുന്നത്. കമ്ബനി അനധികൃത പണമിടപാടുകള്‍ നടത്തിയെന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ കമ്ബനിയുടെ അനധികൃത ഇടപാടുകള്‍ക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയിരുന്നു. 2014 ലാണ് കമ്ബനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2015 മുതല്‍ പണം അടയ്ക്കാന്‍ തുടങ്ങി. റോയല്‍റ്റിയുടെ മറവില്‍ കമ്ബനി ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് 5551.27 കോടി തുല്യമായ വിദേശ കറന്‍സി അയച്ചെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. വിദേശത്ത് അനധികൃത നിക്ഷേപം നടത്തിയത്‌ ഫെമ നിയമത്തിന്റെ ലംഘനമാണെന്നും ഇ.ഡി വ്യക്തമാക്കി.