Thursday, 23rd January 2025
January 23, 2025

രാജ്യത്ത് 3,688 പേര്‍ക്ക്കൂടി കോവിഡ്; 50 മരണം

  • April 30, 2022 11:10 am

  • 0

ന്യൂഡല്‍ഹി: ദിനംപ്രതി രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 3,688 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇതോടെ കോവിഡ് ബാധിച്ച്‌ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,684 ആയി. 3,377 ആയിരുന്നു വെള്ളിയാഴ്ചത്തെ കോവിഡ് രോഗികളുടെ എണ്ണം.

50 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 5,23,803 ആയി.98.74 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.ഡല്‍ഹിയില്‍ മാത്രം 1,607 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 5.28 ശതമാനമാണ് ഇവിടെ പോസിറ്റിവിറ്റി റേറ്റ്.