Monday, 21st April 2025
April 21, 2025

കോവിഡ് കാലത്തെ പരോള്‍; തടവുകാര്‍ രണ്ടാഴ്ചക്കുള്ളില്‍ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി

  • April 29, 2022 2:19 pm

  • 0

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിമൂലം പരോള്‍ ലഭിച്ച തടവുകാര്‍ ജയിലിലേക്ക് തന്നെ മടങ്ങണമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചക്കുള്ളില്‍ തടവുകാര്‍ മടങ്ങണമെന്നും ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പരോള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ.രജീഷ്, കെ.സി.രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

രാജ്യത്ത് എല്ലാ കാര്യങ്ങളും സാധാരണ നിലയിലേക്ക് എത്തിയെന്നും ഇത്തരത്തിലുള്ള പരിരക്ഷ ഇനി ‍പ്രതികള്‍ അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. ജയിലിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് പത്ത് വര്‍ഷത്തിന് മുകളില്‍ തടവ് ശിക്ഷ ലഭിച്ച പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.