Friday, 24th January 2025
January 24, 2025

പാലരുവി എക്‌സ്പ്രസും ഇന്റര്‍സിറ്റിയും പാസഞ്ചറുകളും ഭാഗികമായി റദ്ദാക്കി

  • November 18, 2019 6:00 pm

  • 0

പാലക്കാട് > മുളങ്കുന്നത്തുകാവിനും പൂങ്കുന്നത്തിനുമിടയ്ക്ക് ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലരുവി എക്‌സ്പ്രസ് 24-ന് ഭാഗികമായി റദ്ദാക്കി. 16791- തിരുനെല്‍വേലി പാലക്കാട് ജങ്ഷന്‍ പാലരുവി എക്‌സ്പ്രസ് 24-ന് എറണാകുളത്തിനും പാലക്കാടിനുമിടയ്ക്ക് ഓടില്ല. 16792-ാം നമ്ബറായി തിരിച്ചുപോവേണ്ട വണ്ടി എറണാകുളത്തുനിന്നാണ് യാത്ര പുറപ്പെടുക.

പാസഞ്ചറുകള്‍

ട്രെയിന്‍ നമ്ബര്‍ 16306 കണ്ണൂര്‍ എറണാകുളം ഇന്റര്‍ സിറ്റി എക്‌സ്പ്രസ് 18, 21, 22, 23, 24 തീയതികളില്‍ ഷൊര്‍ണൂര്‍വരെ.

56603 തൃശ്ശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ 18, 19, 22, 23, 24, 25 തീയതികളില്‍ തൃശ്ശൂരിനും ഷൊര്‍ണൂരിനുമിടയില്‍ റദ്ദാക്കികണ്ണൂര്‍ സൗത്ത് സ്റ്റേഷന്‍ യാര്‍ഡില്‍ ട്രാക്ക് പുതുക്കുന്നതിനാല്‍ 20, 27, 30 തീയതികളില്‍ 56323 കോയമ്ബത്തൂര്‍ മംഗളൂരു സെന്‍ട്രല്‍ ഫാസ്റ്റ് പാസഞ്ചര്‍ 30 മിനിറ്റ് വൈകും.

16606 നാഗര്‍കോവില്‍ മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് 27-നും 30-നും ഒരുമണിക്കൂറോളം വൈകും.

ഷൊര്‍ണൂര്‍ യാര്‍ഡിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്ന വണ്ടികള്‍: 20-ന് രാവിലെ 5-ന് കണ്ണൂരില്‍നിന്ന് പുറപ്പെടേണ്ട 16308 കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് രണ്ടുമണിക്കൂര്‍ വൈകി 7-ന് പുറപ്പെടും. 20-ന് രാവിലെ 6.45-ന് പുറപ്പെടേണ്ട 16305 എറണാകുളം കണ്ണൂര്‍ എക്‌സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകി 8.15-ന് പുറപ്പെടും. 23-ന് രാവിലെ 6.40-ന് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെടേണ്ട 22610 കോയമ്ബത്തൂര്‍ മംഗളൂരു സെന്‍ട്രല്‍ ഫാസ്റ്റ് പാസഞ്ചര്‍ കോയമ്ബത്തൂരില്‍നിന്ന് 8.40-ന് പുറപ്പെടും.

23-ന് രാവിലെ 7.30-ന് പുറപ്പെടേണ്ട 56323 നമ്ബര്‍ കോയമ്ബത്തൂര്‍ മംഗളൂരു സെന്‍ട്രല്‍ ഫാസ്റ്റ് പാസഞ്ചര്‍ അതേദിവസം രാവിലെ 9-ന് പുറപ്പെടും. ട്രെയിന്‍ നമ്ബര്‍ 16606 നാഗര്‍കോവില്‍ മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് 20-ന് ഒരുമണിക്കൂര്‍ വൈകിയേക്കും.