കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 24 മണിക്കൂറിനിടെ 3,377 രോഗികള്‍ കൂടി
April 29, 2022 10:45 am
0
ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,377 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.60 പേര് മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 17,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,496 പേര് രോഗമുക്തി നേടി.
നിലവില്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1490 പുതിയ കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.