എയര്‍ ഏഷ്യ ഏറ്റെടുക്കാനൊരുങ്ങി എയര്‍ ഇന്ത്യ
April 28, 2022 2:23 pm
0
മുംബൈ: എയര്‍ ഏഷ്യ ഇന്ത്യയുടെ 16.33% ഓഹരി എയര്‍ ഇന്ത്യ വാങ്ങുന്നു. ഇത് സംബന്ധിച്ച് കോമ്ബറ്റീഷന്‍ കമ്മീഷന് എയര്‍ ഇന്ത്യ അപേക്ഷ നല്‍കി.ഇതോടെ എയര്‍ലൈന്‍ സര്‍വീസ് മേഖല വിപുലീകരിക്കാനുള്ള ടാറ്റ സണ്‍സിന്റെ തീരുമാനം യഥാര്‍ത്ഥ്യമാവുകയാണ്. എയര്‍ ഏഷ്യ കൂടി ഏറ്റെടുക്കുന്നതോടെ ടാറ്റയുടെ കീഴില്‍ സര്‍വീസ് നടത്തുന്ന എയര്‍ ലൈന്‍ കമ്ബനികളുടെ എണ്ണം നാലാകും. നിലവില്‍ എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ എന്നിവയാണ് മറ്റു കമ്ബനികള്‍.
മലേഷ്യന്‍ കമ്ബനിയായ എയര്‍ ഏഷ്യ ഇന്ത്യയില്‍ സര്‍വീസ് തുടങ്ങി ഒമ്ബത് വര്‍ഷത്തിനു ശേഷമാണ് എയര്‍ ഇന്ത്യ ഏറ്റെടുക്കാനൊരുങ്ങുന്നത്.എയര്‍ ഏഷ്യയുടെ ഇന്ത്യ യൂണിറ്റിലെ 16.33% ഓഹരിയാണ് കമ്ബനിയും ടാറ്റ സണ്‍സും തമ്മിലുള്ള ധാരണ പ്രകാരം 139 കോടി രൂപയ്ക്ക് എയര്‍ ഇന്ത്യ വാങ്ങുന്നത്. അവശേഷിക്കുന്ന 83.7% ഓഹരി ടാറ്റ സണ്‍സില്‍ നിന്ന് നേരിട്ടോ അല്ലാതെയോ ഏറ്റെടുക്കും. ഈ വര്‍ഷം ജനുവരി 17ന് എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്തതോടെ എയര്‍ ഏഷ്യ ഓഹരി ഇടപാട് ഇപ്രകാരമേ നടക്കൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.