ഏത് ഭാഷയിലും ഇനി വഴി ചോദിക്കാം ; പുതിയ സൗകര്യവുമായി ഗൂഗിള്‍ മാപ്പ്
November 18, 2019 5:00 pm
0
വഴിയറിയാതെ വലയുന്ന പലരും ഇന്ന് ഗൂഗിള്‍ മാപ്പാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ പ്രാദേശികമായ പല പേരുകളും വഴികളും നിങ്ങള്‍ക്ക് പരിചിതമാകണമെന്നില്ല.
ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഗൂഗിള്‍ ട്രാന്‍സലേറ്റ് ആപ്പിന്റെ സഹായത്തോടെ പുതിയ സൗകര്യം ഗൂഗിള്‍ മാപ്പില്‍ ഒരുക്കിയിരിക്കുന്നത്. തദ്ദേശ വാസിയായ ആളോട് വഴി ചോദിച്ച് മനസിലാക്കാന്‍ പ്രാദേശിക സ്ഥലങ്ങളുടെ പേരുകള്‍ ഗൂഗിള്‍ മാപ്പ് തന്നെ ഇനി പറഞ്ഞു തരും.
അന്‍പത് ഭാഷകളിലാണ് തര്‍ജമ സൗകര്യം ഗൂഗിള്‍ മാപ്പില്‍ ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ ട്രാന്‍സിലേറ്റ് ആപ്പിന്റെ സഹായത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. മാപ്പില്‍ ഒരു സ്ഥലപ്പേര് തിരയുക.
സ്ഥലപ്പേരിന് താഴെ ഒരു സ്പീക്കര്‍ ചിഹ്നം കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ പ്രാദേശിക ഭാഷയില്‍ ആ പേര് ശരിയായി കേള്‍ക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് സന്ദര്‍ശിക്കേണ്ട സ്ഥലത്തെ മേല്‍വിലാസം ഗൂഗിള്‍ മാപ്പില്‍ പ്രാദേശിക ഭാഷയില്‍ കേള്‍ക്കാം.
തദ്ദേശ വാസിയായ ആളോട് നിങ്ങള്‍ക്ക് ചോദിക്കാം. സ്പീക്കര്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റ് ആപ്പിലേക്കുള്ള ഒരു ലിങ്ക് ഉണ്ടാവും.
അത് ക്ലിക്ക് ചെയ്താല്‍ ആ ഭാഷയിലേക്കുള്ള ട്രാന്‍സിലേറ്റ് വിന്‍ഡോ തുറന്നു വരും. ഇതുവഴി കൂടുതല്‍ കാര്യങ്ങള്‍ ആ ഭാഷയില്‍ ചോദിച്ചറിയാന്‍ നിങ്ങള്‍ക്ക് സാധിക്കും.