Friday, 24th January 2025
January 24, 2025

യുവാവിനെ സുഹൃത്തുക്കള്‍ തലയില്‍ കല്ലുകൊണ്ടിടിച്ചു കൊന്നു

  • November 18, 2019 1:40 pm

  • 0

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തിരുവനന്തപുരം നഗരൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ തലയില്‍ കല്ലുകൊണ്ടിടിച്ചു കൊന്നു. നഗരൂര്‍ നെടുമ്ബറമ്ബ് കുന്നല്‍ വീട്ടില്‍ ശ്രീരാഗാണു കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ ഒന്നിച്ചു മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും പിന്നീട് സംഘര്‍ഷത്തിലേക്കു വഴിമാറുകയുമായിരുന്നു. പ്രതികളായ നന്ദായിവനം കുറവന്‍വിളാകം ദീപു, താന്നിയില്‍ ബിജു എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.