Thursday, 23rd January 2025
January 23, 2025

കോവിഡ്: രാജ്യത്ത് 2541 പുതിയ കേസുകളും 30 മരണവും കൂടി; കേരളം ഉന്നതതല യോഗം വിളിച്ചു

  • April 25, 2022 11:27 am

  • 0

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2541 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 30 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു.സജീവ രോഗികളുടെ എണ്ണം 16,522 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരില്‍ 0.04% ആണിത്. 1862 പേരാണ് ഇന്നലെ രോഗമുക്തരായത്. ആകെ രോഗമുക്തര്‍ 4,25,21,341 ആയി. 98.75% .

അതേസമയം, ലോകമെമ്ബാടുമുള്ള കോവിഡ് ബാധിതരുടെ എണ്ണം 509.4 ദശലക്ഷമായി. ചൈനയില്‍ 2666 പുതിയ കേസുകളും 51 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ലോക്ഡൗണ്‍ അടക്കമുള്ള കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. അത്യാവശ്യ സാധനങ്ങള്‍ കിട്ടുന്ന കടകളില്‍ ആളുകളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

അതിനിടെ,കോവിഡ് വിലയിരുത്താന്‍ കേരളത്തില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടക്കും. വൈകിട്ട് അഞ്ചിനാണ് യോഗം വിളിച്ചിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്ബോഴും കേരളം ഒരു ഇടപെലും നടത്തുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.