എം മുത്തുരാജ് നേടിയ വെള്ളിക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം
November 18, 2019 2:57 pm
0
സംസ്ഥാന കായിക മേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തത്തില്‍ എം മുത്തുരാജ് നേടിയ വെള്ളിക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ട്. ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റ് ജീവിക്കുന്ന നാടോടി കുടുംബത്തില്‍ നിന്നാണ് മുത്തുരാജ് പ്രാരാബ്ധങ്ങള്‍ താണ്ടി മെഡല്‍ നേട്ടം കൈവരിച്ചത്.
കഷ്ടപ്പാടുകള്‍ക്കിടയിലും ആറ് മക്കളയെയും കായിക രംഗത്ത് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന മാതാ പിതാക്കള്‍ക്കാണ് മുത്തുരാജ് മെഡല്‍ നേട്ടം സമര്‍പ്പിച്ചത്. സ്ഥിരമായി ഒരിടത്ത് തമാസമില്ല. കണ്ണൂര്‍ കാങ്കോലാണ് 25 അംഗങ്ങളുള്ള കൂട്ട് കുടുംബത്തിന്റെ ഇപ്പോഴത്തെ താമസം.
ജീവിത മാര്‍ഗമായ ആക്രി സാധനങ്ങള്‍ പെറുക്കി ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് തൊഴിലും ജീവിതവും പറിച്ചു നട്ടുകൊണ്ടുള്ള യാത്രകള്‍.അതിനിടയിലും ആറ് മക്കള്‍ക്കും നല്ല വിദ്യാഭ്യാസത്തോടൊപ്പം കായിക രംഗത്തും പ്രോത്സാഹനം നല്‍കിയാണ് ശേഖരന്‍ വളര്‍ത്തിയത്.
സംസ്ഥാന കായിക മേളയില്‍ വെള്ളിമെഡല്‍ നേടി മകന്‍ മകന്‍ മുത്തുരാജ് അച്ഛന്റെ സ്വപ്നത്തിന് നിറം പകര്‍ന്നപ്പോള്‍ കുടുംബം ഒന്നാകെ സന്തോഷ കണ്ണീരണിഞ്ഞു. സ്പോര്‍ട്സ് കോട്ടയില്‍ മൂത്ത മകന്‍ ശിവന് ആര്‍മിയില്‍ ജോലി കിട്ടിയെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ ജോലി നഷ്ടപ്പെട്ടു.
താഴെയുള്ളവര്‍ക്ക് ആ സ്ഥിതി വരരുത് എന്ന ആഗ്രഹമാണ് അമ്മ വെള്ളയമ്മയ്ക്കുള്ളത്. മെഡല്‍ നേട്ടം മാതാപിതാക്കള്‍ക്ക് സമര്‍പ്പിച്ച മുത്തുരാജിന്റെ മുഖത്ത് തെളിഞ്ഞത് ഇനിയും വിജയങ്ങള്‍ എത്തിപ്പിടിക്കാനുള ആഗ്രഹവും ആത്മവിശ്വാസവും. മുത്തുരാജിന്റെ സഹോദരന്‍ മുത്തുവും 800 മീറ്റര്‍ ഓട്ടം 400 മീറ്റ്ര്‍ ഡില്‍സ് എന്നെ ഇനങ്ങളില്‍ മത്സാരിക്കുന്നുണ്ട്.