Thursday, 23rd January 2025
January 23, 2025

ജമ്മുകശ്മീരില്‍ ഭീകരാക്രമണം; ഒരു സിഐഎസ്‌എഫ് ജവാന് വീരമൃത്യു; ബാരമുള്ളയില്‍ നാല് ഭീകരരെ വധിച്ച്‌ സൈന്യം

  • April 22, 2022 10:12 am

  • 0

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സിഐഎസ്‌എഫ് വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു.സുന്‍ജിയാന്‍ സൈനിക ക്യാമ്ബിന് സമീപത്തായി ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചിലിനിറങ്ങിയ പെട്രോളിംഗ് വാഹനത്തിന് നേരെ ഗ്രനേഡ് എറിയികയായിരുന്നു. സിഐഎസ്‌എഫ് എസ്‌ഐയാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം സമീപത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബാരമുള്ളയില്‍ നടന്ന എന്‍കൗണ്ടറില്‍ സൈന്യം 4 ഭീകരരെ വധിച്ചു. പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൈ്വബയിലെ ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ട് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു സന്ദര്‍ശിക്കാനിരിക്കെയാണ് ഭീകരാക്രമണം. പഞ്ചായത്ത് അംഗങ്ങള്‍ അണിനിരക്കുന്ന മഹാറാലിയേയും ജമ്മുവില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നുണ്ട്. പുന: സംഘടനയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരിലെ ജനവാസ മേഖലയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.