Friday, 24th January 2025
January 24, 2025

ഫാത്തിമയുടെ മരണം ലോക്സഭയില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍

  • November 18, 2019 2:00 pm

  • 0

മദ്രാസ് ഐഐടിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം ലോക്സഭയില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. എന്‍കെ പ്രേമചന്ദ്രന്‍ എംപി, മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, ഡീന്‍ കുര്യാക്കോസ് എന്നിവരാണ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സിപിഎം എംപി എഎം ആരിഫ് പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. ഡിഎംകെ നേതാവ് തമിഴ്നാട്ടില്‍ നിന്നുള്ള എംപി കനിമൊഴിയും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇതൊരു ക്രമസമാധാനവിഷയമല്ലെന്ന നിലപാടിലാണ് എഐഎഡിഎംകെ. ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തിലും ഈ നിലപാടാണ് എഐഎഡിഎംകെ സ്വീകരിച്ചത്. ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിംഎംകെ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

അതിനിടെ മദ്രാസ് ഐഐടിയിലെ സുദർശൻ പത്മനാഭൻ ഉൾപ്പടെ മൂന്ന് അധ്യാപർക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചു. അന്വേഷണ സംഘം മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. ആരോപണവിയേരായ സുദർശൻ പത്മനൻ, ഹേമചന്ദ്രൻ , മിലിന്ദ് എന്നീ അധ്യാപകർക്കാണ് സമൻസ് അയച്ചത്. മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി അന്വേഷണ സമിതി രൂപീകരിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം പരിഗണിക്കാമെന്ന് മദാസ് ഐഐടി വ്യക്തമാക്കി.