രാജ്യത്ത് കോവിഡ് കൂടുന്നു: 24 മണിക്കൂറിനിടെ 2,067 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
April 20, 2022 11:22 am
0
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,067 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.കേസുകളുടെ എണ്ണത്തില്‍ 66 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി.
പ്രതിദിന പോസ്റ്റിറ്റിവിറ്റി നിരക്ക് 0.49 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 34 മരണവും കേരളത്തിലാണ്. നിലവില്‍ 12,340 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ കൂടുന്നത്. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു.