Wednesday, 22nd January 2025
January 22, 2025

അഫ്ഗാനില്‍ സ്ഫോടന പരന്പര; നിരവധി പേര്‍ കൊല്ലപ്പെട്ടതായി സംശയം

  • April 19, 2022 2:08 pm

  • 0

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ഫോടന പരന്പര. നിരവധി പേര്‍ കൊല്ലപ്പെട്ടതായി സൂചന. കുട്ടികള്‍ അടക്കം ആറു പേര്‍ മരിച്ചതായിട്ടാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട്.നിരവധി പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പടിഞ്ഞാറന്‍ കാബൂളിലെ ഹൈസ്കൂളില്‍ ആണ് മൂന്നു സ്ഫോടനങ്ങള്‍ ഉണ്ടായത്. ഷിയ ഹസാര വിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ താമസിക്കുന്ന പ്രദേശത്താണ് സ്ഫോടനം ഉണ്ടായത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള സുന്നി തീവ്രവാദ ഗ്രൂപ്പുകള്‍ പതിവായി ലക്ഷ്യമിടുന്ന ഒരു മത ന്യൂനപക്ഷ വിഭാഗമാണ്.

മൂന്ന് സ്ഫോടനങ്ങള്‍ ഹൈസ്കൂളില്‍ അടക്കം മൂന്നു സ്ഫോടനങ്ങള്‍ നടന്നതായി കാബൂള്‍ കമാന്‍ഡറുടെ വക്താവ് ഖാലിദ് സദ്രാന്‍ പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ശൈത്യകാലത്ത് ആക്രമണങ്ങള്‍ കുറഞ്ഞിരുന്നു. എന്നാല്‍, സമീപകാലത്ത് വീണ്ടും ആക്രമണങ്ങള്‍ അരങ്ങേറുകയാണ്.

ഓഗസ്റ്റില്‍ അധികാരമേറ്റതിനു ശേഷം തങ്ങള്‍ രാജ്യം സുരക്ഷിതമാക്കിയതായിട്ടാണ് താലിബാന്‍ അവകാശപ്പെടുന്നത്. എന്നാല്‍, അന്താരാഷ്‌ട്ര ഉദ്യോഗസ്ഥരും വിശകലന വിദഗ്ധരും പറയുന്നത് തീവ്രവാദ സെല്ലുകള്‍ സജീവമാണെന്നും ആക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്നുമാണ്.