Thursday, 23rd January 2025
January 23, 2025

വീ​ണ്ടും ആ​ശ​ങ്ക; ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്നു

  • April 16, 2022 10:03 am

  • 0

ന്യൂ​ഡ​ല്‍​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി ഡ​ല്‍​ഹി​യി​ലെ കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.95 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ശേ​ഷ​മു​ള്ള ഉ​യ​ര്‍​ന്ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കാ​ണി​ത്.

ഏ​പ്രി​ല്‍ ഒ​ന്നി​ന് 0.57 ശ​ത​മാ​ന​മാ​യി​രു​ന്നു ടി​പി​ആ​ര്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ 366 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച 325 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധ ഉ​യ​രു​ന്ന​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കി​യേ​ക്കും.

പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ കു​റി​ച്ച്‌ ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കാ​ന്‍ ബു​ധ​നാ​ഴ്ച ഡ​ല്‍​ഹി ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് അ​തോ​റി​ട്ടി യോ​ഗം ചേ​രും.