Monday, 21st April 2025
April 21, 2025

ആന്ധ്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തം; ആറ് പേര്‍ മരിച്ചു; 12 പേര്‍ക്ക് പരുക്ക്

  • April 14, 2022 10:09 am

  • 0

ഏലൂര്‍: ആന്ധ്രാപ്രദേശിലെ ഏലൂരില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറ് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്ക് പറ്റി.ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകമുണ്ടായത്. നൈട്രിക് ആസിഡ് ചോര്‍ന്നാണ് അഗ്നിബാധയുണ്ടായത്.

ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലെ യൂണിറ്റ് നാലില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച ആറുപേരില്‍ നാലുപേര്‍ ബിഹാറില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളാണ്. തീ നിയന്ത്രണ വിധേയമായതായി അധികകൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി 25 വക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായത്തിനായി അഞ്ചുലക്ഷം വീതം നല്‍കും.