നെടുമ്ബാശേരിയില് യുവാവിനെ വെട്ടിക്കൊന്നു; അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്ത്
November 18, 2019 9:54 am
0
നെടുമ്ബാശ്ശേരി അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്ത്. മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസ് നിഗമനം.
നാട്ടുകാര്‍ നോക്കി നില്‍ക്കെ കാറിലെത്തിയ മൂന്നംഗ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെടുമ്ബാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയിയാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
റോഡരികില്‍ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. തലയിലും മുഖത്തും തുടരെ വെട്ടിയ പ്രതികള്‍ ബിനോയിയുടെ മുഖം വികൃതമാക്കി. ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് എറണാകുളം റൂറല്‍ എസ്.പി കെ.കാര്‍ത്തിക് പറഞ്ഞു.
പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ പിടികൂടുന്നതിന് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചുവെന്നും സ്ഥലത്തെത്തിയ എസ്.പി പറഞ്ഞു. നിരവധി കാപ്പാ കേസുകളില്‍ പ്രതിയായ ബിനുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന. മരിച്ച ബിനോയിയും നിരവധി കേസുകളില്‍ പ്രതിയാണ്. ബിനോയിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.