Monday, 21st April 2025
April 21, 2025

ഞാന്‍ അടിപൊളി ആയതുകൊണ്ടാണ് ആളുകളെന്നെ വിമര്‍ശിക്കുന്നത്: ഗായത്രി സുരേഷ്

  • April 11, 2022 2:47 pm

  • 0

കൊച്ചി: തന്നെ ആളുകള്‍ ട്രോളുന്നതും വിമര്‍ശിക്കുന്നതും എന്തിനാണെന്ന് അറിയില്ലെന്ന് നടി ഗായത്രി സുരേഷ്.ട്രോളുകളും പരിഹാസവുമൊക്കെ തുടക്കത്തില്‍ വളരെയധികം വേ​​ദ​ന ഉണ്ടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ തീരെ ബാധിക്കുന്നില്ലെന്ന് നടി തുറന്നു പറയുന്നു. നെഗറ്റീവ് ആയി ചിത്രീകരിക്കാന്‍ വേണ്ടി ആരും മനഃപൂര്‍വ്വം നിന്ന് കൊടുക്കില്ലെന്നും, ഇത്തരം ട്രോളുകള്‍ കാണുമ്ബോള്‍ വിഷമം ഉണ്ടായിട്ടുണ്ടെന്നും ഗായത്രി പറയുന്നു. മാഹി എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായത്രി.

എന്തിനാണ് ആള്‍ക്കാര്‍ എന്നെ നെഗറ്റീവ് പറയുന്നതെന്ന് അറിയില്ല. ഞാന്‍ അടിപൊളിയായതുകൊണ്ടാണ് ആളുകളെന്നെ വിമര്‍ശിക്കുന്നതെന്ന് വിശ്വസിക്കാനാണ് ഇപ്പോള്‍ എനിക്കിഷ്ടം. തുടക്കത്തില്‍ നല്ല വിഷമം ഉണ്ടായിരുന്നു. പിന്നെ മനസിലായി. നമ്മളെ രക്ഷിക്കാന്‍ ആരുമില്ല, നമ്മള്‍ മാത്രമേ ഉള്ളൂ. ഇതിനെയൊക്കെ പോസിറ്റീവ് ആയ കാണാന്‍ തുടണ്ടി. ഒരുപാട് വെറുപ്പോടെയുള്ള ട്രോളുകളൊക്കെ എനിക്ക് നേരെ ഉണ്ടായിട്ടില്ല. എനിക്കറിയില്ല, എന്തുകൊണ്ടാണ് എന്നെ ഇങ്ങനെ കാണുന്നത് എന്ന്. തെറ്റായിട്ടൊന്നും ഞാന്‍ ചെയ്തിട്ടില്ല. തോന്നിയ കാര്യങ്ങള്‍ പറയുന്നു, അത്ര തന്നെ. എന്നെ എല്ലാവര്‍ക്കും ഇഷ്ടമാകും എന്നാണ് കരുതിയത്. എല്ലാവരുടെയും കണ്ണിലുണ്ണിയാകും ഞാനെന്നായിരുന്നു കരുതിയത്. സംഭവിച്ചത് നേരെ മറിച്ചാണ്‘, ഗായത്രി പറയുന്നു.

കേന്ദ്രഭരണ പ്രദേശമായ മാഹി (മയ്യഴി)യുടെ പശ്ചാത്തലത്തിലൂടെ, യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന മാഹിഎന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സുരേഷ് കുറ്റ്യാടിയാണ്. കള്ളുകുടിയനായ നായകനും, മദ്യത്തിനെതിരെ പോരാടുന്ന നായികയും തമ്മിലുള്ള പ്രണയമൊക്കെയാണ് സിനിമ പറയുന്നതെന്ന് ഗായത്രി വ്യക്തമാക്കുന്നു.