ഷഹബാസ് ഷെരീഫ് പുതിയ പാക് പ്രധാനമന്ത്രി; ദേശീയ അസംബ്ലി ഇന്ന്
April 11, 2022 10:33 am
0
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ദേശീയ അസംബ്ലി ഇന്നു ചേരും.മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാക്കിസ്ഥാന് മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) അധ്യക്ഷനുമായ ഷഹബാസ് ഷരീഫ് ആണ് പ്രധാനമന്ത്രി പദം അലങ്കരിക്കുക.
പ്രതിപക്ഷസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഷഹബാസ് ഷരീഫ് നാമനിര്‍ദേശപത്രിക നല്കി. ഇമ്രാന്റെ കക്ഷിയായ പാക്കിസ്ഥാന് തെഹ്രികെ ഇന്‍സാഫ് (പിടിഐ) സ്ഥാനാര്‍ഥിയായി മുന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും പത്രിക നല്കി.
ശനിയാഴ്ച അര്‍ധരാത്രിക്കുശേഷം നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണു പ്രതിപക്ഷസഖ്യം ഇമ്രാന് സര്‍ക്കാരിനെ പുറത്താക്കിയത്. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാന് ഖാന് അധികാരമേറ്റത്. മൂന്നു വര്‍ഷവും ഏഴു മാസവുമാണ് അദ്ദേഹം അധികാരത്തിലിരുന്നത്. പാക്കിസ്ഥാനില്‍ ഒരു പ്രധാനമന്ത്രിയും കാലാവധി തികച്ചിട്ടില്ലെന്ന ചരിത്രം ഇമ്രാനിലൂടെയും ആവര്‍ത്തിച്ചു.