നയന്‍താരയെ വച്ച് സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് നിര്‍മാതാക്കള്‍…
November 17, 2019 7:05 pm
0
നയന്‍സിനെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുടെ പട്ടികയില്‍ മുന്‍ പന്തിയിലാണ് നയന്‍താര. തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആരെന്ന് ചോദിച്ചാല്‍ നയന്‍താര എന്നായിരിക്കും ഉത്തരം. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ അവര്‍ ഇതിനകം എണ്‍തോളം സിനിമകളില്‍ അഭിനയിച്ചു. ഇപ്പോഴിതാ താരത്തെ വച്ച് നിര്‍മാതാക്കള്‍ സിനിമ ചെയ്യുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നു. കോടികള്‍ പ്രതിഫലം വാങ്ങിക്കുമെങ്കിലും താരം പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാറില്ല.