കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു
April 9, 2022 12:53 pm
0
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയിലെ ടൊറന്റോയില്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി കാര്‍ത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം ഷെര്‍ബോണ്‍ സബ്‌വേ സ്റ്റേഷന് പുറത്തുവച്ചാണ് കാര്‍ത്തിക്കിനു വെടിയേറ്റതെന്നാണ് ലഭ്യമായ വിവരം. കാര്‍ത്തിക്കുമായി വ്യാഴാഴ്ചയും സംസാരിച്ചിരുന്നെന്ന് പിതാവ് ജിതേഷ് വാസുദേവ് പറഞ്ഞു.
പാര്‍ട് ടൈം ജോലി നോക്കുന്ന റസ്റ്ററന്റിലേക്കു പോകുന്ന വഴിയാണ് കാര്‍ത്തിക്കിന് വെടിയേറ്റത്. പഠനത്തിനായി ജനുവരിയിലാണ് കാര്‍ത്തിക് കാനഡയില്‍ എത്തിയത്. വിദ്യാര്‍ഥിയുടെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അനുശോചനം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.