Thursday, 23rd January 2025
January 23, 2025

വില്‍ സ്മിത്തിന് പത്ത് വര്‍ഷം വിലക്ക്

  • April 9, 2022 10:24 am

  • 0

ലോസ് ആഞ്ജലീസ്: ഓസ്‌ക്കര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നിതില്‍ നിന്ന് നടന്‍ വില്‍ സ്മിത്തിനെ പത്ത് വര്‍ഷത്തേയ്ക്ക് വിലക്കി.

അവാര്‍ഡ് ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയപ്പോള്‍ ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ച അവതാരകന്‍ ക്രിസ് റോക്കിനെ മുഖത്തടിച്ചതിനാണ് ഓസ്‌ക്കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആന്‍ഡ് സയന്‍സസ് സ്മിത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ട് മുതലാണ് സ്മിത്തിനെതരായ നടപടി പ്രാബല്യത്തില്‍ വരിക. സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, വൂപ്പി ഗോള്‍ഡ്ബെര്‍ഗ് എന്നിവരടക്കമുള്ള ബോര്‍ഡംഗങ്ങള്‍ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് സ്മിത്തിനെതിരേ നടപടി കൈക്കൊള്ളാന്‍ തീരുമാനിച്ചത്.എന്നാല്‍, സ്മിത്ത് നേരത്തെ തന്നെ അക്കാദമിയില്‍ നിന്ന് രാജിവച്ചിരുന്നു.