Thursday, 23rd January 2025
January 23, 2025

ഇ​മ്രാ​ന്‍ ഖാ​ന് തി​രി​ച്ച​ടി; അ​വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് നേ​രി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

  • April 8, 2022 10:39 am

  • 0

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന് തി​രി​ച്ച​ടി.ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട ന​ട​പ​ടി പാ​ക് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ത്ത​ത് ഭ​ര​ണാ​ഘ​ട​നാ​വി​രു​ദ്ധ​മല്ലെന്നു നിലപാട് എടുത്ത ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ ന​ട​പ​ടി​യും സു​പ്രീം കോ​ട​തി​യു​ടെ അ​ഞ്ചം​ഗ​ ബെ​ഞ്ച് റ​ദ്ദാ​ക്കി.

ശ​നി​യാ​ഴ്ച അ​വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​മ്രാ​ന്‍ ഖാ​ന് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. മാ​ത്ര​മ​ല്ല ഭ​ര​ണ​ക​ക്ഷി​യി​ലെ അം​ഗ​ങ്ങ​ള്‍ വ​രെ ഇ​മ്രാ​നെ​തി​രേ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​മ്രാ​ന്‍ സ​ര്‍​ക്കാ​ര്‍ താ​ഴെ വീ​ഴാ​നാ​ണ് സാ​ധ്യ​ത.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ മാ​​​ര്‍​​​ച്ച്‌ എ​​​ട്ടി​​​നു പ്ര​​​തി​​​പ​​​ക്ഷം അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​താ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം. ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​നു വോ​​​ട്ടി​​​നി​​​ടാ​​​നി​​​രി​​​ക്കേ​​​യാ​​ണു സ​​​ര്‍​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള വി​​​ദേ​​​ശ​​​ഗൂ​​​ഢാ​​​ലോ​​​ച​​​നാ സി​​​ദ്ധാ​​​ന്തം ഉ​​​യ​​​ര്‍​​​ത്തി ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ര്‍ അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​യം നി​​​രാ​​​ക​​​രി​​​ച്ച​​​ത്. അ​​​ടു​​​ത്ത വ​​​ര്‍​​​ഷം ഒ​​​ക്ടോ​​​ബ​​​ര്‍ വ​​​രെ ഇ​​​മ്രാ​​​ന്‍ സ​​​ര്‍​​​ക്കാ​​​രി​​​ന് കാ​​​ലാ​​​വ​​​ധി ഉ​​​ണ്ട്.