Monday, 21st April 2025
April 21, 2025

വിജയ്‌യുടെ ‘ബീസ്റ്റി’നും കുവൈതില്‍ നിരോധനം; വിലക്ക് ‘കുറുപ്പ്’, ‘എഫ്‌ഐആര്‍’ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ

  • April 5, 2022 2:28 pm

  • 0

കുവൈത് സിറ്റി:’കുറുപ്പ്‘, ‘എഫ്‌ഐആര്‍എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്‌യുടെ ബീസ്റ്റിനും കുവൈതില്‍ നിരോധനം.

ചിത്രത്തിന് വിലക്ക് ഏര്‍പെടുത്തിയതിന്റെ കാരണം വ്യക്തമല്ല.

ബീസ്റ്റ്എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടത് വന്‍ ഹിറ്റായിരുന്നു. ഗാനങ്ങളെല്ലാം ഇതിനകം വന്‍ ഹിറ്റായി മാറിയിട്ടുണ്ട്. ‘വീരരാഘവന്‍എന്ന സ്‌പൈ ഏജന്റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍ എന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്.

സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്ലോട് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. എക്‌സ്‌പ്ലോസീവുകള്‍ ഏറെ ഉപയോഗിച്ചിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ ട്രാകുകളും ബീസ്റ്റിന്റെ ട്രെയ്‌ലര്‍ ഒരു ആവേശകരമായ അനുഭവമാക്കി മാറ്റുന്നുണ്ട്. കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം.

ചിത്രം തിയേറ്ററുകളില്‍ ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്. സംവിധായകന്‍ ശെല്‍വരാഘവന്‍, മലയാളി താരം ഷൈന്‍ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെന്‍ തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.