രാജ്യത്തെ ഇന്ധന വില വര്‍ധനയ്ക്ക് കാരണം റഷ്യ-യുക്രെയ്ന് യുദ്ധം: കേന്ദ്രമന്ത്രി വി. മുരളീധരന്
April 4, 2022 10:15 am
0
ഡല്‍ഹി: റഷ്യ-യുക്രെയ്ന് യുദ്ധമാണ് രാജ്യത്തെ ഇന്ധന വില വര്‍ധനയ്ക്ക് കാരണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഇന്ധന വിലയും തെരഞ്ഞെടുപ്പും തമ്മില്‍ യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പും യുക്രെയ്ന് യുദ്ധവും ഒരേ സമയത്തു വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പു നോക്കിയല്ലല്ലോ റഷ്യ യുദ്ധം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിന്റെ അതേ അനുപാതത്തില്‍ രാജ്യത്ത് ഇന്ധന വില കൂടിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, രാജ്യത്ത് തിങ്കളാഴ്ചയും ഇന്ധനവില കൂട്ടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പത്തുദിവസത്തിനിടെ പെട്രോളിന് ഒമ്ബതു രൂപ 15 പൈസയും ഡീസലിന് എട്ട് രൂപ 84 പൈസയുമാണ് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 115 രൂപ 45 പൈസയും ഡീസലിന് 102 രൂപ 25 പൈസയുമായി ഉയരും. കൊച്ചിയില്‍ പെട്രോളിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 40 പൈസയുമായി.