‘ഏപ്രില്‍ ഫൂള്‍ പാശ്ചാത്യ സംസ്കാരം, ഇന്ത്യക്കാര്‍ക്ക് ഇന്ന് അച്ഛേ ദിന്‍’; പരിഹാസവുമായി തരൂര്‍
April 1, 2022 3:58 pm
0
ന്യൂഡല്‍ഹി: ലോക വിഡ്ഢി ദിനമായ ഏപ്രില്‍ ഒന്ന് സുഹൃത്തുക്കളെയും മറ്റും പറ്റിക്കാനുള്ള അവസരമായിട്ടാണ് ആളുകള്‍ ഉപയോഗപ്പെടുത്തുന്നത്.
ഇതിനിടെ ലോക വിഡ്ഢി ദിനവുമായി ബന്ധപ്പെടുത്തി നരേന്ദ്ര മോദി സര്‍ക്കാറിനെ പരിഹസിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.
‘ഏപ്രില്‍ ഫൂള്‍ നമ്മുടെ സംസ്കാരത്തില്‍ പെട്ടതല്ല. അത് പാശ്ചാത്യ ആശയമാണ്. ഇന്ത്യയില്‍ അത് അച്ഛേ ദിന്‍ ആണ്‘ ഇങ്ങനെയായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്. നല്ല ദിവസങ്ങള്‍ എത്തി എന്ന് അര്‍ത്ഥം വരുന്ന ‘അച്ഛേ ദിന്‍‘ മോദി സര്‍ക്കാരിന്റെ മുദ്രാവാക്യമാണ്. എന്നാല്‍ ഇന്ധന വില വര്‍ധനവ്, പാചകവാതക വിലവര്‍ധനവ് എന്നിവയുടെ ചുവട് പിടിച്ച് രാജ്യത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് തരൂരിന്റെ പരിഹാസം.
പുതിയ സാമ്ബത്തിക വര്‍ഷത്തില്‍ പൊതുജനത്തിന് തിരിച്ചടിയായി എല്‍.പി.ജി, സി.എന്‍.ജി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. സി.എന്‍.ജിയുടെ നിരക്ക് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ സി.എന്‍.ജിയുടെ നിരക്ക് 72 രൂപയില്‍ നിന്ന് 80 രൂപയായി. മറ്റ് ജില്ലകളില്‍ 83 രൂപ വരെയാണ് സി.എന്‍.ജിയുടെ വില.
ഇതിനൊപ്പം പാചകവാതക വിലയും വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 256 രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ വാണിജ്യ എല്‍.പി.ജി വില 2256 രൂപ ആയി. ഇതിനൊപ്പം കേന്ദ്ര–സംസ്ഥാന ബജറ്റിലെ മാറ്റങ്ങളും ഇന്ന് മുതല്‍ നിലവില്‍ വരും. സംസ്ഥാന ബജറ്റിലെ തീരുമാനപ്രകാരം വെള്ളക്കരം അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. വാഹനരജിസ്ട്രേഷന്‍ നിരക്ക് വര്‍ധനയും പ്രാബല്യത്തിലായി. വാഹന ഫിറ്റ്നസ് പുതുക്കല്‍ നിരക്കില്‍ നാലരിട്ടി വരെ വര്‍ധനയും ഇന്ന് മുതല്‍ നിലവില്‍ വരും. ഭൂമി രജിസ്ട്രേഷന്‍ നിരക്കിലും ഇന്ന് മുതല്‍ വര്‍ധനയുണ്ടാകും. ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ഹരിതനികുതിയും പ്രാബല്യത്തിലാവും.
പാരസെറ്റമോള്‍ ഉള്‍പ്പടെ അവശ്യമരുന്നുകളുടെ വില വര്‍ധനയും ഇന്ന് മുതല്‍ നിലവില്‍ വരും. രാജ്യത്തെ ദേശീയപാതകളില്‍ ടോള്‍ നിരക്ക് 10 ശതമാനം വരെ വര്‍ധിച്ചു. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ 10 രൂപ മുതല്‍ 65 വരെ വര്‍ധിക്കും. അതേസമയം, പാലിയേക്കരയില്‍ ടോള്‍നിരക്കില്‍ വര്‍ധനയില്ല.