
പയ്യാമ്ബലം ബീച്ചില്‍ ഒമര്‍ ലുലു, ബാബു ആന്റണി ചിത്രം ‘പവര്‍ സ്റ്റാറിന്’ വര്‍ണ്ണാഭമായ തുടക്കം
April 1, 2022 3:06 pm
0
സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാബു ആന്റണി ചിത്രമാണ് ‘പവര്‍ സ്റ്റാര്‍‘ . ഡെന്നിസ് ജോസഫ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലു ആണ്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം വൈകിയ സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു.
ആയിരക്കണക്കിന് സിനിമാപ്രേമികളുടെ സാന്നിധ്യത്തില്‍ ഇന്നലെ കണ്ണൂര്‍ പയ്യാമ്ബലം ബീച്ചില്‍ സ്വിച്ചോണ്‍ നടന്നത്. തുടര്‍ന്ന് ഒമര്‍ ലുലു ചിത്രത്തിലെ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തി. തുടര്‍ന്ന് ഡി ജെ പാര്‍ട്ടി നടക്കുകയും ചെയ്തു.
2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവര്‍ സ്റ്റാര്‍. പലതവണ ചിത്രീകരണം തുടങ്ങാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുക ആയിരുന്നു. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.