ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി ഡ്വെയ്ന്‍ ബ്രാവോ
April 1, 2022 12:42 pm
0
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ വ്യാഴാഴ്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി.
മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐപിഎല്‍ 2022 മത്സരത്തിലാണ് 38 കാരനായ ഈ ചരിത്ര നേട്ടം കൈവരിച്ചത്.
170 വിക്കറ്റുമായി മലിംഗയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്തുള്ള ബ്രാവോ, ലക്‌നൗവിന്റെ ചേസിന്റെ 18-ാം ഓവറില്‍ ദീപക് ഹൂഡയെ പുറത്താക്കി മുന്‍ മുംബൈ ഇന്ത്യന്‍സ് ബൗളറുടെ റെക്കോര്‍ഡ് തകര്‍ത്തു. 153 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 171 വിക്കറ്റുകളാണ് വെസ്റ്റ് ഇന്ത്യന്‍ താരത്തിന്റെ പേരിലുള്ളത്. 122 മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റുകളാണ് മലിംഗ നേടിയത്. നേരത്തെ, സീസണ്‍ ഓപ്പണറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തന്റെ 4 ഓവറില്‍ 20 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി, മലിംഗയെ സമനിലയില്‍ തളച്ചിരുന്നു. ബ്രാവോയ്ക്കും മലിംഗയ്ക്കും പിന്നാലെ അമിത് മിശ്ര (2), പിയൂഷ് ചൗള (3), ഹര്‍ഭജന്‍ സിംഗ് (20) എന്നിവരാണ് ഐപിഎല്ലിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.