‘ഞാന്‍ തകര്‍ത്ത് കളയും; അയാളോട് പറഞ്ഞേക്കൂ’; സെലന്‍സ്കിക്ക് മറുപടിയുമായി പുട്ടിന്‍
March 29, 2022 2:57 pm
0
യുദ്ധം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും തരിമ്ബ് വിട്ടുവീഴ്ചയ്ക്ക് പുട്ടിന്‍ തയ്യറല്ലെന്നാണ് ഏറ്റവും പുതിയ സംഭവങ്ങള്‍ നല്‍കുന്ന സൂചന.
അനൗദ്യോഗികമായി സമാധാന ശ്രമം നടത്തിയ പുട്ടിന്റെ അടുത്ത അനുയായിയും ചെല്‍സി ഫുട്ബോള്‍ ക്ലബിന്റെ ഉടമയുമായ റോമന്‍ അബ്രമോവിച്ചിനോട് അല്‍പം കടന്ന പ്രതികരണം പുട്ടിന്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. സെലന്‍സ്കി സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ കത്ത് പുട്ടിന് അബ്രമോവിച്ച്‌എത്തിയപ്പോള്‍ ‘തകര്‍ത്ത് കളയും, അയാളോട് പോയി പറഞ്ഞേക്കൂ‘ എന്നായിരുന്നു പുട്ടിന്റെ പ്രതികരണം.
ഇസ്താംബൂളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇന്ന് ചര്‍ച്ച നടക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയ്ന്‍ മുന്നോട്ടു വയ്ക്കുന്ന ഉപാധികളാണ് സെലന്‍സ്‌കിയുടെ കത്തിലുണ്ടായിരുന്നത്. യുക്രെയ്‌ന്റെ അപേക്ഷ സ്വീകരിച്ചാണ് ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ഉടമ കൂടിയായ റോമന്‍ അബ്രമോവിച്ച് സമാധാന ശ്രമങ്ങള്‍ക്കായി പുട്ടിനെ സന്ദര്‍ശിച്ചത്. അതിനിടെ യുക്രെയ്നുമായി സമാധന ചര്‍ച്ചയ്ക്ക് പോയ അബ്രമോവിച്ചിന് കീവില്‍ വച്ച് വിഷപ്രയോഗമേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത യുക്രെയ്ന്‍ പ്രതിനിധികള്‍ക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായി.