Thursday, 23rd January 2025
January 23, 2025

ബിര്‍ഭൂം കൂട്ടക്കൊല; തൃണമൂല്‍ ബ്ലോക്ക് പ്രസിഡന്‍റ് അടക്കം 21 പേര്‍ അറസ്റ്റില്‍

  • March 26, 2022 4:57 pm

  • 0

ന്യഡല്‍ഹി: ബംഗാളിലെ ബിര്‍ഭൂമില്‍ എട്ടുപേരെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില് സിബിഐ അന്വേഷണം അരംഭിച്ചു.കേസില് തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അടക്കം ഇതുവരെ 21 പേരാണ് അറസ്റ്റിലായത്.

കല്ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ തന്നെ ബിര്‍ഭൂം കൂട്ടക്കൊലയില് സിബിഐ അന്വേഷണം ആരംഭിച്ചു. ഡിഐജി അഖിലേഷ് സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടന്ന പ്രദേശത്ത് അന്വേഷണത്തിനെത്തിയത്. സെന്ട്രല് ഫോറന്സിക് സയന്‍സ് ലബോറട്ടറി സംഘവും കൊല നടന്ന സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഹൈക്കോടതിയാണ് കേന്ദ്ര ഫോറന്സിക് സംഘത്തെയും നിയോഗിച്ചത്. തെളിവുകള് നഷ്ടപ്പെടാതിരിക്കാന് നേരെത്തെ തന്നെ സ്ഥലത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

കേസില് ഇതുവരെ തൃണമൂല് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനാറുല് ഹുസ്സൈന്‍ അടക്കം 21 പേരാണ് പിടിയിലായത്. പ്രതികളിലേറെയും തൃണമൂല് കോണ്ഗ്രസ് പ്രാദേശിക നേതാക്കളോ പ്രവര്ത്തരോ ആണ്. ടിഎംസി നേതാവ് ബാദു ഷെയ്ഖിന്റെ കുടുംബാംഗങ്ങളായ ആറ് പേരും അറസ്റ്റില് ആയവരില് ഉള്പ്പെടുന്നുണ്ട്. ബാദു ഷെയ്ഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മമത ബാനര്‍ജി അധികാരത്തില് വന്ന ശേഷം ഒരു കേസില് ഇത്രയും ടിഎംസി ബന്ധമുള്ളവരെ ഇത് ആദ്യമായാണ് ബംഗാള് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സാധാരണ കൊലപാതകക്കേസുകളില്‍ ടിഎംസി നേതാക്കളെ രക്ഷപ്പെടുത്താറാണ് പതിവ്. കേസ് ഏറ്റെടുത്ത സിബിഐ പൊലീസ് അറസ്റ്റ് ചെയ്ത 21 പേര്ക്കുമെതിരെ കലാപം കുറ്റം ചുമത്തി.