ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ധോണി ഒഴിഞ്ഞു; ടീമിനെ രവീന്ദ്ര ജഡേജ നയിക്കും
March 24, 2022 3:10 pm
0
മുംബൈ: ഐഎപിഎല്‍ 2022 സീസണിന് രണ്ടു ദിവസം ബാക്കി നില്‍ക്കെ നിര്‍ണാകയ തീരുമാനവുമായി ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായി എം.എസ്.ധോണി. 14 വര്‍ഷം ടീമിനെ നയിച്ച ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. രവീന്ദ്ര ജഡേജയാണ് പുതിയ ക്യാപ്റ്റന്‍.
കളിക്കാരാനായി ധോണി ടീമില്‍ തുടരും. ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കും ഇതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍. ടീമിന്റെ അവിഭാജ്യ ഘടകമായി ധോണി തുടരും. 2008 മുതല്‍ ടീമിനെ നയിക്കുന്ന ധോണി 220 മത്സരങ്ങളിലായി 4,746 റണ്‍സ് നേടിയിട്ടുണ്ട്. 2010, 11,18, 2021 എന്നീ വര്‍ഷങ്ങളില്‍ ടീമിനെ ഐഎപില്‍ കീരിടത്തിലേക്ക് നയിച്ചതും ധോണിയാണ്.