Thursday, 23rd January 2025
January 23, 2025

രാജ്യത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കില്ല, നിര്‍ദേശം നല്‍കി കേന്ദ്രം

  • March 23, 2022 12:16 pm

  • 0

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല.

കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച്‌ കത്തെഴുതി.

കോവിഡിനെ പ്രതിരോധിക്കാന്‍ 2020-ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാസ്‌കും കൂടിച്ചേരലുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. മാര്‍ച്ച്‌ 25-ന് ഈ ഉത്തരവിന്റെ കാലാവധി അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ല എന്നാണ് നിര്‍ദേശം. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് ഇളവുകള്‍ നല്‍കുന്നത്.