Thursday, 23rd January 2025
January 23, 2025

‘റൗഡിസം വളരുന്നതിന് കാരണമാകും’; നയന്‍താരയ്ക്കും വിഗ്നേഷ് ശിവനുമെതിരെ പരാതിയുമായി യുവാവ്

  • March 22, 2022 2:45 pm

  • 0

ചെന്നൈ: തെന്നിന്ത്യന്‍ താരം നായന്‍താരയ്ക്കും ചലച്ചിത്ര സംവിധായകന്‍ വിഗ്നേഷ് ശിവനുമെതിരെ പൊലീസില്‍ പരാതി നല്‍കി യുവാവ്.

ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. സാലിഗ്രാം സ്വദേശി കണ്ണന്‍ എന്ന യുവവാണ് ഇവര്‍ക്കെതിരെ പൊലീസിനെ പരാതിയുമായി സമീപിച്ചത്.

റൗഡി പിക്‌ചേഴ്‌സ്എന്നാണ് നായന്‍താരയുടെയും വിഗ്നേഷ് ശിവന്റെയും പ്രൊഡക്ഷന്‍ കമ്ബനിയുടെ പേര്. ഈ പേര് തമിഴ്‌നാട്ടില്‍ റൗഡിസം വളരുന്നതിന് കാരണമാകുമെന്നാണ് പരാതിയില്‍ യുവാവ് പറയുന്നത്.

തമിഴ്നാട് പൊലീസ് റൗഡിസത്തിനെതിരെ വ്യാപക നടപടി സ്വീകരിക്കുന്നതിനിടെ യുവാക്കള്‍ ആരാധനയോടെ കാണുന്ന താരങ്ങള്‍ റൗഡി പിക്ചേഴ്സ്എന്ന് പ്രൊഡക്ഷന്‍ ഹൗസിന് പേര് നല്‍കുന്നത് തെറ്റായ മാതൃകയാണെന്നും പരാതിയില്‍ യുവാവ് പറയുന്നു.

വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത് നയന്‍താരയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രത്തില്‍ എത്തിയ നാനും റൗഡി താന്‍എന്ന ചിത്രത്തിന്റെ ഭ്രഹ്‌മാണ്ഡ വിജയത്തിന് ശേഷമാണ് ദമ്ബതികള്‍ ചേര്‍ന്ന് റൗഡി പിക്ചേഴ്സ്എന്ന നിര്‍മാണ കമ്ബനി ആരംഭിക്കുന്നത്. 2021 ല്‍ പെബിള്‍സ്, റോക്കി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചത് റൗഡി പിക്ചേഴ്സ് ആയിരുന്നു.

അതേസമയം ഏഴു വര്‍ഷത്തിലേറെയായി നയന്‍താരയും വിഗ്‌നേഷും ഒന്നിച്ചിട്ട്. അവര്‍ തങ്ങളുടെ ബന്ധം ശ്രദ്ധയില്‍പ്പെടാതെ സൂക്ഷിക്കുമ്ബോള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പരസ്പരം പിന്തുണക്കുന്ന പോസ്റ്റുകള്‍ ഇടാറുണ്ട്. കഴിഞ്ഞ വര്‍ഷം, ദമ്ബതികള്‍ ഒരു ചിത്രം പങ്കിട്ടുകൊണ്ട് തങ്ങളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു. ഇപ്പോള്‍ ഇവര്‍ക്കിടയില്‍ ഒരു കുഞ്ഞ് കടന്നുവരും എന്നാണ് വാര്‍ത്ത.

ബോളിവുഡ് ലൈഫ് ഡോട്ട് കോമിലെ വാര്‍ത്ത അനുസരിച്ച്‌, വാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താര അമ്മയാകാന്‍ തീരുമാനിച്ചതായി നിരവധി തെലുങ്ക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല