132 യാത്രക്കാരുമായി പറന്നുയര്‍ന്ന ചൈനീസ് വിമാനം തകര്‍ന്നുവീണു
March 21, 2022 3:45 pm
0
ബീജിംഗ്: 132 യാത്രക്കാരുമായി പറന്നുയര്‍ന്ന ചൈനീസ് വിമാനം തകര്‍ന്നുവീണു. തെക്കന്‍ ചൈനയിലെ ഒരു പര്‍വതയിടുക്കിലാണ് വിമാനം തകര്‍ന്നുവീണതെന്നാണ് വിവരം.
കമ്മില്‍ നിന്ന് ഗ്വാംഷുവിലേക്ക് പുറപ്പെട്ട ബോയിംഗ് 737 ജെറ്റ് വിമാനമാണ് തകര്‍ന്നത്. എത്രപേര്‍ രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച് കൃത്യമായ വിവിരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
123 യാത്രക്കാരും ഒമ്ബത് ക്രൂ മെമ്ബേഴ്‌സും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപടകം നടന്നതെന്നാണ് സൂചന.