Monday, 21st April 2025
April 21, 2025

വിമാനയാത്രക്കിടെ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  • November 16, 2019 4:00 pm

  • 0

ശ്വാസതടസത്തെ തുടര്‍ന്ന് നാലുമാസം പ്രായമുള്ള കുഞ്ഞ്​ വിമാനത്തിനുള്ളില്‍ മരിച്ചു. രാജസ്ഥാനിലെ ജയ്​പൂരില്‍നിന്നും മുംബൈയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം. സൂറത്തില്‍ നിന്നും വിമാനത്തില്‍ കയറിയ പ്രീതി ജിന്‍ഡാലി​​െന്‍റ മകള്‍ റിയയാണ്​ മരിച്ചത്​.

കുഞ്ഞ്​ അബോധവസ്ഥയിലായത്​ മാതാവ്​ അറിഞ്ഞിരുന്നില്ല. വിമാനം ലാന്‍ഡ്​ ചെയ്​ത ശേഷവും കുഞ്ഞ്​ ഉണരാത്തതിനെ തുടര്‍ന്ന്​ വിമാനജീവനക്കാരുടെ സഹായത്തോടെ എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ റൂമില്‍ എത്തിക്കുകയും കൃത്രിമ ശ്വാസം നല്‍കാന്‍ ശ്രമിക്കുകയും ചെയ്​തു. പിന്നീട്​ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.

വിമാനത്തില്‍ കയറിയശേഷം കുഞ്ഞിനെ പാലൂട്ടിയിരുന്നുവെന്നും പിന്നീട്​ കുഞ്ഞ്​ ഉറങ്ങിയെന്നുമാണ് മാതാവ്​ പറഞ്ഞത്​വിമാനം ഇറങ്ങിയശേഷമാണ്​ കുഞ്ഞ്​ അബോധവസ്ഥയിലാ​െണന്ന്​ തിരിച്ചറിഞ്ഞ്​ എ.ടി.സിയുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചത്​.

സംഭവത്തില്‍ അപകടമരണത്തിന്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തു. മരണകാരണം വ്യക്തമാകുന്നതിന്​ പോര്‍ട്ടമോര്‍ട്ടം നടത്തിയതായും സാമ്ബിളുകള്‍ പരിശോധനക്കായി ​ജെ.ജെ ആ​ശുപത്രിയിലേക്ക്​ അയച്ചതായും പൊലീസ്​ പറഞ്ഞു.