Monday, 21st April 2025
April 21, 2025

പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ അധികാരമേറ്റു

  • March 16, 2022 2:49 pm

  • 0

പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ അധികാരമേറ്റു. ഭഗത് സിങിന്റെ ഗ്രാമമായ ഖത്കര്‍ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് .

ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും ചടങ്ങില്‍ പങ്കെടുത്തു. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും സത്യപ്രതിജ്ഞക്ക് സാക്ഷിയായി.

താന്‍ എല്ലാവരുടെയും മുഖ്യമന്ത്രിയാകുമെന്നും പഞ്ചാബില്‍ നിന്ന് അഴിമതി തുടച്ചുനീക്കുമെന്നും സത്യപ്രതിജ്ഞക്ക് ശേഷം ഭഗവന്ത്‌ സിംഗ് മന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ പഞ്ചാബ് നിയമസഭയില്‍ 92 സീറ്റുകളാണ് എ..പി നേടിയത്.

ധുരി നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദല്‍വീര്‍ സിംഗ് ഗോള്‍ഡിയെ 58,206 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഭഗവന്ത് മാന്‍ വിജയിച്ചത്.