വനിതാപോലീസിനെ പീഡിപ്പിച്ച കോണ്‍സ്റ്റബിളിനെതിരെ കേസ്
November 16, 2019 7:00 pm
0
സഹപ്രവര്‍ത്തകയായ വനിതാ പോലീസിനെ പീഡിപ്പിച്ച സിവില്‍ പോലീസുദ്ദ്യോഗസ്ഥനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലില്‍ വിദിഷയിലാണ് സംഭവം. വിദിഷയിലെ സിവില്‍ പോലീസുകാരനായ ആനന്ദ് ഗൗതമിനെതിരെയാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് കേസെടുത്തത്.
ജൂണ്‍ 15ന് ആനന്ദ് നസീര്‍ബാദ് പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. ജോലിസമയം കഴിഞ്ഞ് ആനന്ദിനൊപ്പം സഹോദരിയെ കാത്ത് നില്‍ക്കുമ്പോള്‍ ശാരീരിക അസ്വസ്ഥത തോന്നി ബാത്ത്‌റൂമില്‍ പോകണമെന്ന് പറഞ്ഞു. തുടര്‍ന്ന് ആനന്ദ് ഒരു ഹോട്ടലില്‍ മുറിയെടുത്ത് മയക്കു മരുന്ന് നല്‍കി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
തുടര്‍ന്ന് പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ആനന്ദ് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ ആനന്ദിനെതിരെ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.