Thursday, 23rd January 2025
January 23, 2025

സിനിമയിലെ സ്ത്രീസുരക്ഷ’ : ഇനി ഓരോ സിനിമയ്‌ക്കും ഒരോ ആഭ്യന്തര കമ്മിറ്റി

  • March 9, 2022 12:09 pm

  • 0

തിരുവനന്തപുരം: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി സര്‍ക്കാര്‍.

ഒരു സിനിമയ്‌ക്ക് ഒരു കമ്മിറ്റി എന്നതാണ് രൂപരേഖ. സംസ്‌കാരിക വകുപ്പും നിയമ വകുപ്പുമായും ചര്‍ച്ച ചെയ്ത് ഇതുമായി സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും സുരക്ഷിതമായ തൊഴിലിടമാണ് ലക്ഷ്യമിടുന്നതെന്നും വനിത ശിശുക്ഷേമ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഉള്‍പ്പെട എല്ലാ ഘട്ടങ്ങളെയും ഒരു തൊഴിലിടമായി കണ്ട് ആഭ്യന്തര കമ്മിറ്റി രൂപീകരിക്കാനുള്ള മാര്‍ഗരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ സിനിമ മേഖലയില്‍ സ്ത്രീകളുടെ പ്രശനങ്ങള്‍ പരിഹരിക്കാന്‍ ആഭ്യന്തര കമ്മിറ്റി വേണമെന്ന ആവശ്യം അതിശക്തമായിരുന്നു. വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ തലസ്ഥാനത്ത് രാത്രി നടത്തം സംഘടിപ്പിച്ചിരുന്നു. പൊതുസ്ഥലങ്ങള്‍ സ്ത്രീകളുടേതാണെന്ന സന്ദേശം ഉണര്‍ത്തുകയാണ് ലക്ഷ്യം.