40,000 കടന്ന് സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1040 രൂപ!
March 9, 2022 11:56 am
0
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില (Gold Price)കുതിച്ചുയരുന്നു. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് പവന് ആയിരത്തിന് മേല്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ പവന് വില 40,000 രൂപ കടന്നു. ഒരു പവന് 40,560 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 39520 രൂപയായിരുന്ന വില ഇന്ന് 1040 വര്‍ധിച്ചാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുന്നത്. ഗ്രാമിന് 130 രൂപ കൂടി 5070 രൂപയാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2056 ഡോളറായി ഉയര്‍ന്നു. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
സ്വര്‍ണവില പവന് 40,000 കടക്കുമെന്ന് നേരത്തേ തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യ–യുക്രെയ്ന് യുദ്ധം, ആഗോള വിപണിയിലെ പ്രതിസന്ധി എന്നിവയും സ്വര്‍ണ വില ഉയരുന്നതിന് കാരണമാണ്.
മാര്‍ച്ച് മാസത്തെ സ്വര്‍ണവില പവന്:
മാര്‍ച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
മാര്‍ച്ച് 2: 38160
മാര്‍ച്ച് 3: 37840
മാര്‍ച്ച്4: 38160
മാര്‍ച്ച്5: 38,720
മാര്‍ച്ച്6: 38,720
മാര്‍ച്ച്7: 39,520
മാര്‍ച്ച്8: 39,520
മാര്‍ച്ച്9: 40,560 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില)
–Petrol, Diesel price | പെട്രോള്‍, ഡീസല്‍ വില കൂടിയോ? ഇന്നത്തെ വില അറിയാം
മാര്‍ച്ച് മാസം ആദ്യം തന്നെ വില നാല്‍പ്പതിനായിരം കടന്നതോടെ സ്വര്‍ണവില ഇനിയും പിടിതരാതെ കുതിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. മാര്‍ച്ച് 1 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍ സ്വര്‍ണവില ഉണ്ടായിരുന്നത്. 37,360 രൂപയായിരുന്നു ഒരു പവന് വില. മാര്‍ച്ച് ആദ്യം മുതല്‍ സ്വര്‍ണവില കുതിക്കുന്ന പ്രവണതയാണ് കണ്ടിരുന്നത്.