Thursday, 23rd January 2025
January 23, 2025

പുടിന്‍ ഉള്‍പ്പെടെ 100 റഷ്യക്കാര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തി ന്യൂസിലന്‍ഡ്

  • March 7, 2022 3:52 pm

  • 0

വെല്ലിങ്ടണ്‍: റ‍ഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉള്‍പ്പെടെ 100 റഷ്യക്കാര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തി ന്യൂസിലന്‍ഡ്.

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരും റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായ നൂറ് റഷ്യക്കാര്‍ക്കാണ് യാത്രാനിരോധനമേര്‍പ്പെടുത്തിയത്. തിങ്കളാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെ ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രാലയം വിവരം അറിയിക്കുകയായിരുന്നു.

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണും വിദേശകാര്യ മന്ത്രി നനയ മഹൂട്ടയും സംയുക്തമായാണ് ഇവര്‍ക്ക് യാത്രാ നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍, വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്, പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു, വിദേശകാര്യ വക്താവ് മരിയ സഖറോവ തുടങ്ങിയവരെല്ലാം പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.