Wednesday, 22nd January 2025
January 22, 2025

സ്വര്‍ണവില 40,000ത്തിലേക്ക്; പവന് 39,520 രൂപ

  • March 7, 2022 10:57 am

  • 0

പിടിതരാതെ പാഞ്ഞുകൊണ്ടിരിക്കുകയാണ് സ്വര്‍ണവില. പവന് 800 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 39,520 രൂപയാണ് ഒരു പവന് വില.

ഗ്രാമിന് 100 രൂപ കൂടി 4940 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില കുതിക്കുകയാണ്. ഒരു ഔണ്‍സിന് രണ്ടായിരം ഡോളറിനു മുകളിലാണ്.

എണ്ണ വിലയിലും വന്‍ കുതിപ്പാണ്. ക്രൂഡ് ഓയില്‍ ബാരലിന് 130 ഡോളര്‍ കവിഞ്ഞു. 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഇന്ത്യയില്‍ 12 മുതല്‍ 22 രൂപ വരെ വര്‍ധിച്ചേക്കും. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിര്‍ത്താന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പരിഗണിക്കുന്നത് വിപണിക്ക് തിരിച്ചടിയായി. ആണവ കരാര്‍ ചര്‍ച്ച പൂര്‍ത്തീകരിച്ചു ഇറാന്‍ എണ്ണ വിപണിയില്‍ ലഭ്യമാകുമെന്ന പ്രതീക്ഷ തകര്‍ന്നതും വില ഉയരാന്‍ വഴിയൊരുക്കി.