Thursday, 23rd January 2025
January 23, 2025

മൂന്ന് വ്യോമസേനാ വിമാനങ്ങളിലായി യുക്രൈനില്‍ നിന്നും 630 ഇന്ത്യക്കാര്‍കൂടി തിരിച്ചെത്തി, ‘ഓപറേഷന്‍ ഗംഗ’ രക്ഷാദൗത്യം തുടരുന്നു

  • March 4, 2022 11:25 am

  • 0

ഓപറേഷന്‍ ഗംഗരക്ഷാദൗത്യം തുടരുകയാണ്. 630 ഇന്ത്യക്കാര്‍കൂടി യുക്രൈനില്‍ നിന്നും രാജ്യത്ത് തിരിച്ചെത്തിയിരിക്കുകയാണ്.

പടിഞ്ഞാറന്‍ അതിര്‍ത്തി കടക്കാന്‍ കാത്ത് നില്‍ക്കുന്ന ഇന്ത്യക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

റഷ്യയുടെ സഹായത്തോടെ സുമിയിലും ഖാര്‍കീവിലും കുടുങ്ങിയ വിദ്യാര്‍ഥികളെ തിരികെ എത്തിക്കുവാനുള്ള ശ്രമമാണ് വിദേശകാര്യമന്ത്രാലയം നടത്തുന്നത്.

എന്നാല്‍, നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇപ്പോഴും സുമിയില്‍ കുടുങ്ങികിടക്കുന്നുണ്ട്. മാത്രമല്ല,ഖാര്‍കീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന് യുക്രൈന്‍ അധികൃതരോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.