യുക്രൈന് രക്ഷാദൗത്യത്തിന് വ്യോമസേന വിമാനം പുറപ്പെട്ടു
March 2, 2022 12:04 pm
0
യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന് വ്യോമസേന വിമാനം പുറപ്പെട്ടു.വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റര് വിമാനങ്ങളാണ് ദൗത്യത്തിനായി റൊമാനിയയിലേക്ക് പുറപ്പെട്ടത്.
മരുന്നുകളും മറ്റു സഹായങ്ങളും സി17 വിമാനങ്ങള്‍ എത്തിക്കും. സഹായങ്ങളുമായി വിവിധ രാജ്യങ്ങളിലേക്കു പോകുന്ന സി17 വിമാനങ്ങള്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരുമായി തിരിച്ചുവരാനാണ് പദ്ധതിയിടുന്നത്.
രക്ഷാദൗത്യം ഏകോപിപ്പിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൊമാനിയയില്‍ എത്തിയിട്ടുണ്ട്.നിലവില്‍ സ്വകാര്യ എയര്‍ലൈന്‍ കന്പനികളായ എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നിവ യുക്രൈന് അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി സര്‍വീസ് നടത്തുന്നുണ്ട്.