ആര്യന്‍ ഖാനെതിരെ തെളിവില്ല; മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നെന്നും എന്‍ സി ബി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം
March 2, 2022 10:06 am
0
മുംബയ്: ആഡംബരകപ്പലില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ.എന്‍ സി ബിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് കണ്ടെത്തല്‍.
മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകനെതിരെ തെളിവുകളില്ലെന്നും നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ മുംബയ് മേധാവിയായ സമീര്‍ വാങ്കഡെയുടെ റെയ്‌ഡ് നടപടിക്രമം പാലിക്കാതെയായിരുന്നു എന്നുമാണ് കണ്ടെത്തല്‍. ഗൂഢാലോചന വാദം നിലനില്‍ക്കില്ല. റെയ്‌ഡ് നടത്തിയത് ചിത്രീകരിച്ചില്ല. ലഹരി മരുന്ന് പിടിച്ചെടുത്തില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നു. ചാറ്റുകളില്‍ ലഹരി മാഫിയയുമായുള്ള ബന്ധം തെളിയിക്കായില്ല. രണ്ട് മാസത്തിനകം പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എന്‍ സി ബി അറിയിച്ചു.
ലഹരി മരുന്ന് കേസില്‍ ഒരു മാസത്തോളം ആര്യന്‍ ഖാന്‍ ജയില്‍വാസം അനുഭവിച്ചിരുന്നു.കഴിഞ്ഞ ഒക്ടോബര്‍ മൂന്നാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ഖാന്റെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. കേസില്‍ 20 പേര്‍ എന്‍.സി.ബിയുടെ പിടിയിലായിരുന്നു.