ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ സ്പൈസ് ജെറ്റും
February 28, 2022 2:57 pm
0
ന്യൂഡല്‍ഹി: യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ സ്പൈസ് ജെറ്റും സഹകരിക്കും.
യുക്രെയ്നില്‍നിന്നു ഹംഗറിയിലെ ബുഡാപെസ്റ്റിലെത്തിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സ്പൈസ് ജെറ്റ് പ്രത്യേക സര്‍വീസ് നടത്തും.
സ്പൈസ് ജെറ്റിന്റെ ബോയിംഗ് 737 മാക്സ് വിമാനമാണ് ബുഡാപെസ്റ്റിലേക്കു പോകുന്നത്. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കൂടുതല്‍ സര്‍വീസ് നടത്താനും സ്പൈസ് ജെറ്റ് ആലോചിക്കുന്നുണ്ട്.
എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസ് വഴി ഒഴിപ്പിക്കല്‍ ദൗത്യം തുടരുകയാണ്. ഇതുവരെ യുക്രെയ്നില്‍നിന്നുള്ള ഇന്ത്യക്കാരുമായി അഞ്ചു വിമാനങ്ങള്‍ രാജ്യത്തെത്തി. യുക്രെയ്നില്‍നിന്നു രാജ്യത്തെത്തിച്ച ഇന്ത്യക്കാരുടെ എണ്ണം 1,156 ആയി.