യുക്രൈന്‍- റഷ്യ സംഘര്‍ഷം ;സമാധാന ചര്‍ച്ചകള്‍ക്കായി യുക്രൈന്‍ സംഘം ബെലാറൂസില്‍
February 28, 2022 12:49 pm
0
യുക്രൈന്‍: റഷ്യയുടെ രൂക്ഷമായ യുദ്ധം തുടരുന്ന യുക്രൈന്‍ നഗരങ്ങളില്‍ വീണ്ടും ജാഗ്രതാ നിര്‍ദേശം. വ്യോമാക്രമണ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ലുഹാന്‍സ് മേഖല, സ്യോതോമര്‍,ചെര്‍കാസി, ഡിനിപ്രോ കാര്‍ക്കീവ് എന്നിവിടങ്ങളില്‍ ആണ് വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എത്രയും പെട്ടന്ന് അടുത്തുള്ള ഷെല്‍റ്ററുകളില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സാപോര്‍ഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി.
യുക്രൈനു നേരെ യുദ്ധം രൂക്ഷമാക്കിയ റഷ്യക്കെതിരെ മിക്ക രാജ്യങ്ങളും ഉപരോധം കടുപ്പിച്ചെങ്കിലും പുടിന്‍ വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല. എന്നുമാത്രവുമല്ല കൂടുതല്‍ മേഖലകള്‍ പിടിച്ചെടുക്കാനുള്ള പടയോട്ടം തുടരുകയുമാണ്.
പൂര്‍ണ്ണമായും റഷ്യന്‍ സൈനികരാല്‍ ചുറ്റപ്പെട്ടതോടെ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ സ്ഥിതി അതീവ ഗുരുതരമായി. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല. സഞ്ചാര മാര്‍ഗങ്ങള്‍ അടഞ്ഞതിനാല്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയര്‍ പറഞ്ഞു. കൊടും തണുപ്പില്‍ വൈദ്യുതി കൂടി നിലച്ചാല്‍ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയര്‍ വ്യക്തമാക്കുന്നു.