Monday, 21st April 2025
April 21, 2025

സ്വര്‍ണവില കുതിച്ചുകയറി

  • February 28, 2022 12:16 pm

  • 0

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 520 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 65 രൂപ ഉയര്‍ന്ന് 4700 ആയി.

റഷ്യയുക്രെയ്ന്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി പവന് ആയിരം രൂപ കൂടിയെങ്കിലും പിന്നീട് സ്വര്‍ണവില കുത്തനെ കുറയുന്ന കാഴ്ചയാണ് കണ്ടത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി പവന് 720 രൂപ കുറഞ്ഞു.

ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് ഇന്ന് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. ഓഹരി വിപണി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.