Thursday, 23rd January 2025
January 23, 2025

ഐ‌.പി.‌എല്‍ 2022; സീസണ്‍ മാര്‍ച്ച്‌ 26ന് അരങ്ങേറും, ഫൈനല്‍ മേയ് 29ന്

  • February 25, 2022 4:38 pm

  • 0

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പരമ്ബര മാര്‍ച്ച്‌ 26ന് ആരംഭിക്കുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചു.

മുംബൈയിലും പൂണെയിലുമായി നാല് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഫൈനല്‍ മത്സരം മെയ് 29 ന് നടത്തുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു.

നേരത്തെ മാര്‍ച്ച്‌ 29ന് ലീഗ് ആരംഭിക്കാനായിരുന്നു തീരുമാനം. ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അഭ്യര്‍ഥന മാനിച്ചാണ് പുതുക്കിയ തിയതി പ്രഖ്യാപിച്ചത്. വാരാന്ത്യമായ ശനിയാഴ്ച ലീഗ് ആരംഭിക്കുന്ന രീതിയില്‍ ഫിക്‌സ്ചര്‍ ക്രമീകരിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ആവശ്യം.

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ രണ്ട് പുതിയ ടീമുകളെ കൂടി ഉള്‍പ്പെടുത്തി ഇത്തവണ 70 ലീഗ് മത്സരങ്ങളാണ് ഐ.പി.എല്ലില്‍ ഉണ്ടാവുക. ലീഗ് ഘട്ടത്തിന്റെ മത്സര ഫോര്‍മാറ്റും ബി.സി.സി.ഐ വിശദീകരിച്ചിരുന്നു.